Kerala
ബിജെപി കൈയൊഴിഞ്ഞപ്പോഴാണ് സരിന്‍ സിപിഎമ്മിനെ സമീപിച്ചത്; വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് എം ബി രാജേഷ് എഴുതിക്കൊടുത്ത വാക്കുകള്‍: വി ഡി സതീശന്‍
അദ്ദേഹം സിപിഎമ്മില്‍ പോകാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്നലെ നടപടി എടുക്കാതിരുന്നത്
ചേലക്കര | പി സരിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട് നിന്നുള്ള മന്ത്രി എം ബി രാജേഷ് എഴുതികൊടുത്ത വാചകങ്ങളാണ് പി സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഞാന്‍ ധിക്കാരിയാണ് എന്നൊക്കെയാണ് പറഞ്ഞത്. എനിക്കൊരു വിരോധവുമില്ല അത് പറയുന്നതില്‍.മുതിര്‍ന്ന നേതാക്കളുമായി ആലോചന നടത്തിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനങ്ങള്‍ കണിശമായി നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍.
സരിന്‍ ആദ്യം ബിജെപിയുമായി ചര്‍ച്ച നടത്തി. സ്ഥാനാര്‍ഥിയാക്കില്ലെന്ന് മനസ്സിലായതോടെ സിപിഎമ്മിനെ സമീപിച്ചുവെന്നും സതീശന്‍. അദ്ദേഹം സിപിഎമ്മില്‍ പോകാന്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇന്നലെ നടപടി എടുക്കാതിരുന്നത്. നടപടി എടുത്തിരുന്നെങ്കില്‍ അതിനാലാണ് സിപിഎമ്മിലേക്ക് പോയതെന്ന് വരുത്തിതീര്‍ത്തേനേ. ഞങ്ങള്‍ക്ക് ഇത് നേരത്തെ അറിയാമായിരുന്നു. അദ്ദേഹം ബി.ജെ.പി.യുമായി ചര്‍ച്ച നടത്തി. ബി.ജെ.പി സ്ഥാനാര്‍ഥിയാക്കില്ലെന്ന് അവര്‍ വ്യക്തമായതോടെയാണ് സി.പി.എമ്മിനെ സമീപിച്ചത്. അനുകൂല പ്രതികരണം സി.പി.എമ്മിന്റെ ഭാ?ഗത്ത് നിന്നുമുണ്ടായി.
രാവിലെ ചാനലില്‍ ഇരുന്ന് പ്രതിപക്ഷ നേതാവിനെ കണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെടും എന്ന് സരിന്‍ പറയുന്നതാണ് കാണുന്നത്. അതിനുശേഷം എന്നെ കാണാന്‍ വന്നിരിക്കുന്നു. അതല്ല രീതിയെന്ന് ഞാന്‍ പറഞ്ഞു- സതീശന്‍ വ്യക്തമാക്കി