Connect with us

Kerala

സരിന് സ്റ്റെതസ്‌കോപ്പ്; പാലക്കാട്ട് മത്സരരംഗത്തുള്ളത് 10 സ്ഥാനാര്‍ഥികള്‍

വയനാട്ടില്‍ 16 പേരാണ് അങ്കത്തട്ടിലുള്ളത്. മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല. ചേലക്കരയില്‍ ആറ് പേരാണ് മത്സരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | പാലക്കാട്ടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി സരിന് ലഭിച്ച ചിഹ്നം സ്റ്റെതസ്‌കോപ്പ്. 10 സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരരംഗത്തുള്ളത്.

വയനാട്ടില്‍ 16 പേരാണ് അങ്കത്തട്ടിലുള്ളത്. മണ്ഡലത്തില്‍ ആരും പത്രിക പിന്‍വലിച്ചിട്ടില്ല.

ചേലക്കരയില്‍ ആറ് പേരാണ് മത്സരിക്കുന്നത്. എല്‍ ഡി എഫ്, യു ഡി എഫ്, എന്‍ ഡി എ, ഡി എം കെ എന്നിവയുടെ സാരഥികളും രണ്ട് സ്വതന്ത്രരുമാണ് മത്സര രംഗത്തുള്ളത്. പി വി അന്‍വറിന്റെ പാര്‍ട്ടിയായ ഡി എം കെയുടെ സ്ഥാനാര്‍ഥി സുധീറിന് ഓട്ടോറിക്ഷയാണ് ചിഹ്നമായി ലഭിച്ചത്.

Latest