Connect with us

Kerala

സരിന് പാര്‍ട്ടി ചിഹ്നം നല്‍കില്ല; സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനം

പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ മത്സരിപ്പിക്കാനുള്ള സി പി എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു.

Published

|

Last Updated

പാലക്കാട് | കോണ്‍ഗ്രസ്സില്‍ നിന്ന് ഇടത് പാളയത്തിലേക്കെത്തിയ ഡോ. പി സരിന് ഉപ തിരഞ്ഞെടുപ്പില്‍ സി പി എം പാര്‍ട്ടി ചിഹ്നം നല്‍കില്ല. പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ മത്സരിപ്പിക്കാനുള്ള സി പി എം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിര്‍ദേശം സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. സരിനെ ഇടത് സ്ഥാനാര്‍ഥിയായി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് നിര്‍ദേശം.

ഇന്ന് രാവിലെ മന്ത്രി എം ബി രാജേഷുമായി പാലക്കാട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ സരിന്‍, പിന്നീട് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയി.

പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സരിനെ നേതാക്കള്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എ കെ ബാലന്‍, എന്‍ എന്‍ കൃഷ്ണദാസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.