Connect with us

swapna revelation

സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിതയുടെ ഹരജി തള്ളി

അന്വേഷണ ഏജന്‍സികള്‍ക്ക് മാത്രമേ രഹസ്യമൊഴി നല്‍കൂവെന്ന് കോടതി

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹരജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതുവരെ ഏജന്‍സിക്ക് മാത്രമേ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍നാകൂവെന്ന് കോടതി വ്യക്തമാക്കി. രഹസ്യമൊഴി നല്‍കിയില്ലെങ്കിലും അത് കാണിക്കുകയെങ്കിലും വേണമെന്ന് സരിതയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കോടതി ഇതും അംഗീകരിച്ചു.

സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത എസ് നായര്‍ പിന്നീട് വ്യക്തമാക്കി.ക്രൈംബ്രാഞ്ചും ഇതേ ആവശ്യമുന്നയിച്ച് നേരത്തേ രംഗത്തെത്തിയിരുന്നു. അന്നും ഇക്കാര്യം ബാധ്യപ്പെടുത്തിയതാണെന്ന് കോടതി ഓര്‍മിപ്പിച്ചു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ചായിരുന്നു സ്വപ്‌ന രഹസ്യ മൊഴി നല്‍കിയിരുന്നത്. ഇതിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ രംഗത്തെത്തിയിരുന്നു. സ്വപ്നയെ മുഖ്യമന്ത്രി കണ്ടത് കോണ്‍സുല്‍ ജനറലിനൊപ്പമാണെന്ന് വ്യക്തമാക്കുന്ന വിഡിയോ ുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. 2020 ഓക്ടോബര്‍ 13ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രധാന ഭാഗങ്ങളായിരുന്നു പുറത്തുവിട്ടത്.

 

Latest