swapna revelation
ഗൂഢാലോചന കേസില്‍ സരിത രഹസ്യ മൊഴി നല്‍കി
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്ക് പിന്നില്‍ സ്വപ്‌ന, സരിത്ത്, ക്രൈം നന്ദകുമാര്‍, പി സി ജോര്‍ജ് എന്നിവര്‍

കൊച്ചി | സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സരിത കോടതിയില്‍ രഹസ്യ മൊഴി നല്‍കി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി ക്രൈം നന്ദകുമാറിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, ക്രൈം നന്ദകുമാര്‍, പി സി ജോര്‍ജ് എന്നിവരാണ് ഗൂഢാലോചനക്ക് പിന്നിലെന്നും സരിത പറഞ്ഞു.
ഗൂഢാലോചനക്കായി തന്നേയും നന്ദകുമാറിന്റെ ഓഫീസിലേക്ക് പി സി ജോര്‍ജ് വളിച്ചിരുന്നു. ക്രൈം നന്ദകുമാറിന്റെ ഓഫിസില്‍ കാണാമെന്ന് പറഞ്ഞതിനാല്‍ താന്‍ പോയില്ല. കാരണം നന്ദകുമാറിന്റെ മുന്‍കാല വാര്‍ത്തകളുടേയും മറ്റും അഭിപ്രായത്തിലാണ് പോകാതിരുന്നത്. പി സി ജോര്‍ജിന് പിന്നില്‍ നീലതിമിംഗങ്ങളുണ്ട്. ഇത് പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തേണ്ടത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
ഗൂഢാലോചന സംബന്ധിച്ച് തനിക്ക് വ്യക്തതയുള്ള കാര്യങ്ങള്‍ രഹസ്യമൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സരിത പറഞ്ഞു. തന്റെ കൈവശമുള്ള തെളിവുകളും കോടതിക്ക്ന ല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍വരെ ശാഖയുള്ള ഒരു ടീമാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്ന് സരിത പറഞ്ഞു. കേസിന്റെ വ്യാപ്തി വളരെ വലുതാണ്.