Connect with us

Kerala

ശശീന്ദ്രന്‍ മന്ത്രിയായി തുടരും; മന്ത്രിമാറ്റത്തിന് കാത്തിരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

മന്ത്രിമാറ്റത്തിനായി തന്നെ വന്നുകണ്ട എന്‍സിപി നേതാക്കളോടാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല. എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും.
തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപി നീക്കം നിയമസഭാ സമ്മേളനത്തിന് ശേഷം ആലോചിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി എന്‍സിപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും.

ശരത് പവാര്‍ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനത്തിലേക്ക് എത്താനായിരുന്നു ധാരണ.

കാത്തിരിക്കാന്‍ മുഖ്യമന്ത്രി ഇന്ന് ആവശ്യപ്പെട്ടതോടെ തോമസ്  കെ.തോമസ് മന്ത്രിസഭയിലേക്ക് എത്താന്‍ ഇനിയും സമയം എടുക്കും.

Latest