Kerala
ശാശ്വതീകാനന്ദയുടെ മരണം; തുടര്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി
ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹരജി തളളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.

കൊച്ചി | സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടര്‍ അന്വേഷണ ആവശ്യം നിരസിച്ച് ഹൈക്കോടതി. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹരജി തളളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.
ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ സംഘങ്ങള്‍ അന്വേഷിച്ച കേസാണിത്. എന്നാല്‍, കൊലപാതകമാണെന്നതിന് ഒരു സൂചനയും ലഭിച്ചില്ല. പോസ്റ്റുമാര്‍ട്ടം റിപോര്‍ട്ടിലും കൊലപാതകമാണെന്നതിന് സാധൂകരണമില്ല.
അതിനാല്‍ തന്നെ ഇനിയുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. 2002 ജൂലൈ ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദ ആലുവയില്‍ പെരിയാറിലെ കടവില്‍ മുങ്ങിമരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ സംഭവത്തില്‍ വിപുലമായ അന്വേഷണം നടന്നിരുന്നു.