Connect with us

Kerala

എസ് എ ടി വൈദ്യുതി തകരാര്‍; ആശുപത്രി ഇലക്ട്രിക് വിഭാഗത്തിനുണ്ടായ വീഴ്ചയെന്ന് കെ എസ് ഇ ബി

ഇലക്ട്രിക് റൂം ഭൂമിക്കടിയില്‍ ആയതിനാല്‍ ഈര്‍പ്പം കൂടി ഉപകരണങ്ങള്‍ ക്ലാവ് പിടിക്കാന്‍ ഇടയായി

Published

|

Last Updated

തിരുവനന്തപുരം | എസ് എ ടി ആശുപത്രിയിലെ വൈദ്യുതി തകരാറിനു കാരണം ആശുപത്രിയിലെ ക്ലാവ് പിടിച്ച ഇലക്ട്രിക് ഉപകരണങ്ങളാണെന്ന വിശദീകരണവുമായി കെ എസ് ഇ ബി. ഇന്നലെ രാത്രി നാല് മണിക്കൂറോളം നീണ്ട പ്രതിസന്ധി ഇന്ന് രാവിലെയോടെയാണ് പൂര്‍ണമായും ഒഴിഞ്ഞത്.

ഇലക്ട്രിക് റൂം ഭൂമിക്കടിയില്‍ ആയതിനാല്‍ ഈര്‍പ്പം കൂടി ഉപകരണങ്ങള്‍ ക്ലാവ് പിടിക്കാന്‍ ഇടയായി. ആശുപത്രിക്ക് പുതുതായി കിട്ടിയ ജനറേറ്റര്‍ കമ്മീഷന്‍ ചെയ്യാത്തതും പ്രതിസന്ധി കൂട്ടിയെന്ന് കെ എസ് ഇ ബി വിശദീകരിക്കുന്നു. ഇന്നലെ ഉണ്ടായ പ്രതിസന്ധിക്ക് കാരണം ആശുപത്രിയിലെ ഇലക്ട്രിക് വിഭാഗത്തിനുണ്ടായ വീഴ്ചയെന്നാണ് കെ എസ് ഇ ബി വാദം.

വൈദ്യുതി നിലച്ച സംഭവത്തില്‍ ഡി എം ഇ അന്വേഷണം തുടരുകയാണ്. രോഗികളുടെ ജീവന്‍ കൊണ്ടുള്ള പന്താടലാണ് നടന്നതെന്നാണ് ആരോപണം. വൈദ്യുതി തടസപ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്. ജനറേറ്ററിന്റെ സഹായമില്ലാതെ വൈദ്യുതി എല്ലായിടത്തും സ്ഥാപിച്ചതായി സൂപ്രണ്ട് അറിയിച്ചു. ചില അറ്റക്കുറ്റപ്പണികള്‍ ബാക്കിയുണ്ട്.

ആരോഗ്യമന്ത്രി പ്രഖ്യാപിച്ച സമഗ്ര സമിതി അന്വേഷണത്തില്‍ ഡി എം ഇ വിവരശേഖരണം നടത്തി. ആരോഗ്യവകുപ്പിന് കനത്ത നാണക്കേട് ഉണ്ടായ സംഭവത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന. എസ് എ ടി ആശുപത്രിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

 

 

 

Latest