Connect with us

International

ഉപഗ്രഹ അവശിഷ്ടങ്ങള്‍ ഭീഷണിയാകുന്നു; ബഹിരാകാശ നിലയം ഇന്ന് ഭ്രമണപഥം മാറ്റും

കഴിഞ്ഞ സെപ്തംബറില്‍ ബഹിരാകാശ നിലയത്തിന്റെ ആന്റിന ബഹിരാകാശ അവശിഷ്ടങ്ങളുമായി കൂട്ടിമുട്ടി തകര്‍ന്നിരുന്നു.

Published

|

Last Updated

വാഷിംഗ്ടണ്‍ | ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭീഷണിയായ സാഹചര്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം ഭ്രമണപഥം മാറ്റുന്നു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം നാല് മണിക്ക് താഴ്ന്ന ഭ്രമണപഥത്തിലേക്ക് നിലയത്തെ മാറ്റുവാന്‍ നാസ ശ്രമങ്ങള്‍ തുടങ്ങി. 1994 ല്‍ തകര്‍ന്ന പെഗാസസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ നിലത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ അപകടം ഒഴിവാക്കാനാണ് ഭ്രമണപഥം മാറ്റുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ ബഹിരാകാശ നിലയത്തിന്റെ ആന്റിന ബഹിരാകാശ അവശിഷ്ടങ്ങളുമായി കൂട്ടിമുട്ടി തകര്‍ന്നിരുന്നു. 11 ചെറിയ അവശിഷ്ടങ്ങളാണ് ആന്റിനയെ തകരാറിലാക്കിയത്. ഇത് ശരിയാക്കി മണിക്കൂറുകള്‍ പിന്നിടും മുമ്പാണ് നിലയത്തിന് ഭീഷണിയായി കൂടുതല്‍ ബഹിരാകാശ അവശിഷ്ടങ്ങള്‍ അടുത്തുവരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. അപകടം ഒഴിവാക്കണമെങ്കില്‍ നിലയം ഭ്രമണപഥം മാറ്റുക മാത്രമേ വഴിയുള്ളൂ എന്നാണ് നാസ ഇപ്പോള്‍ വിലയിരുത്തുന്നത്. ഇത്തരത്തില്‍ ഭ്രമണപഥം മാറ്റുന്നത് ബഹിരാകാശ നിലയത്തിലെ ശാസ്ത്രജ്ഞര്‍ക്ക് ഭീഷണിയാകില്ലെന്നും വിലയിരുത്തുന്നു.

1994 മെയ് 19 വിക്ഷേപിച്ച പെഗാസസ് എന്ന റോക്കറ്റാണ് ബഹിരാകാശത്ത് വെച്ച് തകര്‍ന്നത്. 1996 ജൂണ്‍ മൂന്നിനാണ് റോക്കറ്റ് തകര്‍ന്നത്. തുടര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് ഒഴുകിനടക്കുകയാണ്. ഇതാണ് ഇപ്പോള്‍ ബഹിരാകാശ നിലയത്തിന് ഭീഷണിയായി അടുത്തുവരുന്നത്.

കഴിഞ്ഞ മാസം റഷ്യ മിസൈല്‍ പരീക്ഷണം നടത്തി പഴയ ഒരു ഉപഗ്രഹം തകര്‍ത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങളും ബഹിരാകാശത്ത് ഒഴുകിനടക്കുകയാണ്. ഇവയാണോ ബഹിരാകാശ നിലയത്തിന് ഭീഷണിയായത് എന്ന് നാസ വ്യക്തമാക്കിയിട്ടില്ല.

 

---- facebook comment plugin here -----

Latest