Connect with us

Kerala

സതീശനും സുധാകരനും പാര്‍ട്ടിയുടെ അന്ത്യം ആഗ്രഹിക്കുന്നവര്‍; സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്നോട്ടില്ല: എ കെ ഷാനിബ്

ഗോദറേജിന്റെ നിറം പൂശിയ ചെറുപ്പം ഉള്ള എംഎം ഹസന്‍ സതീശനെ ചാരിയാണ് മറുപടി പറയുന്നതെന്നും ഷാനിബ്

Published

|

Last Updated

പാലക്കാട്  | വി ഡി സതീശനും കെ സുധാകരനും പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ ആഗ്രഹിക്കുന്നവരാണെന്ന്് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട എ കെ ഷാനിബ്.  ഗോദറേജിന്റെ നിറം പൂശിയ ചെറുപ്പം ഉള്ള എംഎം ഹസന്‍ സതീശനെ ചാരിയാണ് മറുപടി പറയുന്നതെന്നും ഷാനിബ് പരിഹസിച്ചു.

പി ടി തോമസിനെ രാഷ്ട്രീയമായി ഇല്ലതാക്കിയത് ബെന്നി ബെഹാനാനാണെന്നും ഷാനിബ് ആരോപിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമയത്ത് പി ടിയെ പ്രതിരോധത്തില്‍ ആക്കിയതും ബെന്നിയാണെന്നും ഷാനിബ് കുറ്റപ്പെടുത്തി

തിരഞ്ഞെടുപ്പില്‍ പിന്തുണക്കാന്‍ ഒരുപാട് പാര്‍ട്ടിക്കാര്‍ ഒപ്പം ഉണ്ട്. നാമനിര്‍ദേശ പത്രിക കൊടുക്കുമെന്നും മത്സരത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്നും ഷാനിബ് പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എ കെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Latest