Connect with us

minister riyas

സതീശന്‍ പറവൂരിന് പുറത്ത് ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷം: മന്ത്രി റിയാസ്

വി ഡി സതീശന്‍ താന്‍ പ്രമാണിത്തത്തിന്റെ ആള്‍രൂപമാണെന്നു വിമര്‍ശിച്ചു

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ താന്‍ പ്രമാണിത്തത്തിന്റെ ആള്‍രൂപമാണെന്നു മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

സതീശന്‍ പറവൂരിന് പുറത്ത് ലോകം കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണ്. അടുത്ത പ്രതിപക്ഷ നേതാവിനുള്ള സീറ്റ് ബുക്കിങ് ടവ്വല്‍ മാത്രമാണ് സതീശനെന്നും റിയാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം റിയാസിനെതിരെ പരിഹാസവുമായി സതീശന്‍ രംഗത്തെത്തിയിരുന്നു.

ഇതിനെതിരെയാണ് റിയാസിന്റെ തിരിച്ചടി.വി ഡി സതീശന്‍ എന്നാല്‍ വെറും ഡയലോഗ് സതീശന്‍ എന്നാണ് അര്‍ഥമെന്നും കഴിഞ്ഞദിവസം റിയാസ് പരിഹസിച്ചിരുന്നു.