Connect with us

Kerala

സത്യന്‍ മൊകേരി വയനാട്ടില്‍ ഇടത് സ്ഥാനാര്‍ഥി

സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം

Published

|

Last Updated

തിരുവനന്തപുരം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഇടതു സ്ഥാനാര്‍ഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

 

വയനാട് ജില്ലാ ഘടകം സത്യന്‍ മൊകേരിയുടെ പേരാണ് നിര്‍ദേശിച്ചിരുന്നത്.എന്നാല്‍ മത്സരത്തിന് സത്യന്‍ മൊകേരി സന്നദ്ധനായില്ല. എന്നാല്‍ പാര്‍ട്ടി തീരുമാനമാണെന്നും, മത്സരിക്കണമെന്നും സിപിഐ നേതൃത്വം ആവശ്യപ്പെട്ടതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു. മൂന്നു തവണ എംഎല്‍എയായിരുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സത്യന്‍ മൊകേരിയുടേയും ഇ എസ് ബിജിമോളുടേയും പേരുകളാണ് വയനാട്ടിലേക്ക് ഉയര്‍ന്നു കേട്ടിരുന്നത്.

 

Latest