Kerala
സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ് രക്തം വാര്‍ന്ന്; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
ചവിട്ടേറ്റ് വാരിയെല്ലുകള്‍ തകര്‍ന്നു. ശ്വാസകോശത്തിലും കരളിലും വാരിയെല്ല് തുളച്ചുകയറി. ശ്വാസകോശത്തിലും മറ്റും രക്തം കട്ടപിടിച്ചു.

തൃശൂര്‍ | അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നു. ആനയുടെ ചവിട്ടേറ്റ് രക്തം വാര്‍ന്നാണ് മരണമെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ചവിട്ടേറ്റ് വാരിയെല്ലുകള്‍ തകര്‍ന്നു. ശ്വാസകോശത്തിലും കരളിലും വാരിയെല്ല് തുളച്ചുകയറി. ശ്വാസകോശത്തിലും മറ്റും രക്തം കട്ടപിടിച്ചു.
കാട്ടാനയുടെ ആക്രമണത്തില്‍ അംബിക എന്ന സ്ത്രീയും മരിച്ചിരുന്നു. ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ് ഇരുവരും. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചത്. അതിരപ്പിള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവരടങ്ങുന്ന കുടുംബം.
ഇന്നലെ അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാട്ടാനക്കൂട്ടം പാഞ്ഞടുത്തപ്പോള്‍ ഇവര്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷിനെയും അംബികയെയും കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഗ്രാമവാസികള്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.