Connect with us

Kerala

കുഴല്‍പ്പണത്തെ കുറിച്ച് തിരൂര്‍ സതീശ് തന്നോട് സംസാരിച്ചിട്ടില്ല; ആരോപണം നിഷേധിച്ച് ശോഭ സുരേന്ദ്രന്‍

ഇ പി ജയരാജനെതിരെയും ശോഭ. തന്റെ നിലവാരത്തിന്റെ സര്‍ട്ടിഫിക്കറ്റ് ജയരാജന്‍ തരേണ്ട. ഇ പി തന്നെ മൂന്ന് തവണ വന്നു കണ്ടിരുന്നു.

Published

|

Last Updated

തൃശൂര്‍ | ബി ജെ പി മുന്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ശോഭാ സുരേന്ദ്രന്‍. കുഴല്‍പ്പണത്തെ കുറിച്ച് സതീശ് തന്നോട് സംസാരിച്ചിട്ടില്ല. ബി ജെ പിയെ ഒറ്റിക്കൊടുത്ത സതീശന് മറുപടി പറയേണ്ട കാര്യമില്ലെന്നും ശോഭ പറഞ്ഞു.

ഇ പി ജയരാജനെതിരെയും ശോഭ രംഗത്തെത്തി. തന്റെ നിലവാരത്തിന്റെ സര്‍ട്ടിഫിക്കറ്റ് ജയരാജന്‍ തരേണ്ട. ഇ പി തന്നെ മൂന്ന് തവണ വന്നു കണ്ടിരുന്നതായി ശോഭ പറഞ്ഞു. ദല്ലാളിന്റെ വീട്ടിലും തൃശൂര്‍ രാമനിലയത്തിലും ഡല്‍ഹി ലളിത് ഹോട്ടലിലും വച്ചാണ് കണ്ടത്. കൂടിക്കാഴ്ചയുടെ രേഖകള്‍ ശോഭ പുറത്തുവിട്ടു.

ശോഭ സുരേന്ദ്രന് മറുപടിയില്ലെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. നിലവാരമുള്ളവരുടെ ആരോപണങ്ങളോട് മാത്രമേ പ്രതികരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.