Connect with us

sathyapal malik

മലക്കം മറിഞ്ഞ് സത്യപാല്‍ മാലിക്ക്; അമിത് ഷാ മോദിയെക്കുറിച്ച് മോശമായൊന്നും പറഞ്ഞില്ല

ഹരിയാനയിലെ പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാക്കെതിരെ പരാമര്‍ശം നടത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സത്യപാല്‍ മാലിക്ക്. അമിത് ഷാ മോദിയെക്കുറിച്ച് ദുരുദ്യേശത്തോടെ ഒന്നും സംസാരിച്ചിട്ടില്ലെന്ന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

യഥാര്‍ഥത്തില്‍ നിങ്ങളെന്തിനാണ് മോശം പ്രസ്താവന നടത്തുന്നതെന്ന് അമിത് ഷാ എന്നോട് ചോദിച്ചു. കര്‍ഷകരെ മരിക്കാന്‍ വിടരുതെന്ന് താന്‍ പറഞ്ഞപ്പോള്‍ അത് കേട്ടിരുന്ന അമിത് ഷാക്ക് കാര്യം മനസിലായെന്നുമായിരുന്നു സത്യപാല്‍ മാലിക്കിന്റെ തിരുത്തല്‍ പ്രസ്തവന.

ഹരിയാനയിലെ പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാക്കെതിരെ പരാമര്‍ശം നടത്തിയത്. കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കാന്‍ മോദിയെ സമീപിച്ചപ്പോള്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറി. കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ മരിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ എനിക്ക് വേണ്ടിയാണോ മരിച്ചതെന്ന് ചോദിച്ചു. തുടര്‍ന്ന് അമിത് ഷായെ ചെന്ന് കാണാന്‍ നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അമിത് ഷാ തന്നോട് പറഞ്ഞെന്നും സത്യപാല്‍ മാലിക്ക് അവകാശപ്പെട്ടിരുന്നു.

Latest