International
സിറിയയിലേക്കുള്ള സഊദി സഹായം തുടരുന്നു; ഒമ്പതാമത് ദുരിതാശ്വാസ വിമാനം ദമാസ്‌കസിലെത്തി
കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെ എസ് റിലീഫ്) മേല്‍നോട്ടത്തില്‍ ഒമ്പതാമത്തെ ദുരിതാശ്വാസ വിമാനം സിറിയയിലെ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ദമാസ്‌കസ് | ആഭ്യന്തര യുദ്ധം മൂലം നാശം വിതച്ച സിറിയയുടെ വിവിധ പ്രദേശങ്ങളിലേക്ക് സഊദി അറേബ്യയുടെ സഹായങ്ങള്‍ തുടരുന്നു. കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെ എസ് റിലീഫ്) മേല്‍നോട്ടത്തില്‍ ഒമ്പതാമത്തെ ദുരിതാശ്വാസ വിമാനം സിറിയയിലെ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
വിമാനത്തില്‍ ഭക്ഷണം, പാര്‍പ്പിടം, മെഡിക്കല്‍ സാധനങ്ങള്‍ എന്നിവയാണുള്ളത്. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് സിറിയയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ സഊദി റിലീഫ് എയര്‍ ബ്രിഡ്ജിന് കീഴില്‍ ദുരിതാശ്വാസ വസ്തുക്കള്‍ എത്തിച്ച് നല്‍കുന്നത്.