Connect with us

Saudi Arabia

കൃത്യനിഷ്ഠയില്‍ സഊദി എയര്‍ലൈന്‍സ് ഒന്നാമത്

സ്വതന്ത്ര ഏവിയേഷന്‍ കമ്പനിയായ സിറിയത്തിന്റെ കണക്കുകള്‍ പ്രകാരം 2024ല്‍ സഊദി വിമാനകമ്പനി ഡിപ്പാര്‍ച്ചര്‍ ഓണ്‍-ടൈം പ്രകടനത്തില്‍ ആഗോളതലത്തില്‍ 88.82 എന്ന സമയനിഷ്ഠാ നിരക്കാണ് രേഖപ്പെടുത്തിയത്.

Published

|

Last Updated

ദമാം | ആഗോളതലത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്ന വിമാനങ്ങളുടെ പട്ടികയില്‍ സഊദി എയര്‍ലൈന്‍സ് ഒന്നാമതെത്തി. സ്വതന്ത്ര ഏവിയേഷന്‍ കമ്പനിയായ സിറിയത്തിന്റെ കണക്കുകള്‍ പ്രകാരം 2024ല്‍ സഊദി വിമാനകമ്പനി ഡിപ്പാര്‍ച്ചര്‍ ഓണ്‍-ടൈം പ്രകടനത്തില്‍ ആഗോളതലത്തില്‍ 88.82 എന്ന സമയനിഷ്ഠാ നിരക്കാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം, നാല് ഭൂഖണ്ഡങ്ങളിലെ നൂറിലധികം കേന്ദ്രങ്ങളിലേക്കായി 1,92,560 ലധികം വിമാന സര്‍വീസുകളാണ് നടത്തിയത്. നിലവില്‍ സഊദിയ പ്രതിദിനം 530-ലധികം വിമാനങ്ങള്‍ സര്‍വീസുകളാണ് നടത്തുന്നത്. ടൂറിസം, വിനോദം, കായികം, തീര്‍ഥാടന മേഖലകളിലാണ് പ്രധാനമായും സര്‍വീസുകള്‍. 2024-ല്‍ ജൂണ്‍, ജൂലൈ, നവംബര്‍ മാസങ്ങളില്‍ ആഗോള ഓണ്‍-ടൈം പ്രകടന റാങ്കിംഗിലും സഊദി എയര്‍ലൈന്‍സ് ഒന്നാമതെത്തിയിരുന്നു.

മികച്ച സേവനങ്ങളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യോമയാന സുരക്ഷയിലും ഗുണനിലവാരത്തിലും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നതില്‍ എയര്‍ലൈന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പ്രത്യേകിച്ച് തിരക്കേറിയ ഹജ്ജ്-ഉംറ സീസണുകളില്‍ വെല്ലുവിളികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതും സഊദിയ ഗ്രൂപ്പ് ജീവനക്കാരുടെ സമര്‍പ്പണത്തെയും സഊദി ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍-ഒമര്‍ പ്രശംസിച്ചു.

നിലവില്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, അറബ് എയര്‍ കാരിയേഴ്സ് ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ അംഗമായ സഊദിയ, 2012 മുതല്‍ രണ്ടാമത്തെ സ്‌കൈടീമില്‍ അംഗമായ എയര്‍ലൈന്‍ കൂടിയാണ്. തുടര്‍ച്ചയായി നാലാം വര്‍ഷവും അപെക്‌സ് ഒഫീഷ്യല്‍ എയര്‍ലൈന്‍ റേറ്റിംഗ്‌സ് ‘വേള്‍ഡ് ക്ലാസ് എയര്‍ലൈന്‍ 2025’ അവാര്‍ഡും നേടിയിട്ടുണ്ട്.

 

 

 

 

 

 

Latest