Saudi Arabia
സഊദി -കുവൈത്ത് ആഭ്യന്തര മന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തി
മേഖലയിലെ സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും, പൊതുതാല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളും ചര്‍ച്ചയായി
റിയാദ് | സഊദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനും, കുവൈത്തിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് ബിന്‍ യൂസഫ് സൗദ് അല്‍ സബാഹുമായി തലസ്ഥാനമായ റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് കൂടി കാഴ്ച്ച നടത്തി
മേഖലയിലെ സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും, പൊതുതാല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളും ചര്‍ച്ചയായി . ആഭ്യന്തര സഹമന്ത്രി ഡോ. ഹിഷാം അല്‍-ഫാലിഹ്, ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി ഡോ. ഖാലിദ് അല്‍-ബതാല്‍, പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്. ജനറല്‍ മുഹമ്മദ് അല്‍-ബസാമി, ഇരുരാജ്യങ്ങലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
---- facebook comment plugin here -----