Saudi Arabia
സഊദിയിലെ പ്രഥമ സുസ്ഥിര വ്യോമയാന ഇന്ധനം റെഡ് സീ വിമാനത്താവളത്തിൽ ലഭ്യമാകും
ആർ.എസ്.ജിയും ഡാ ഇന്റർനാഷണലും വിമാനത്താവളത്തിന്റെ ഇന്ധന വിതരണക്കാരായ അറേബ്യൻ പെട്രോളിയം സപ്ലൈ കമ്പനിയുമായാണ് കരാരിൽ ഒപ്പ് വെച്ചത്

അല്‍-ഉല| ചെങ്കടലിലെ വിനോദസഞ്ചാര കേന്ദ്രമായ റെഡ് സീ, അമാലാ എന്നിവയുടെ നിര്‍മ്മാതാക്കളായ റെഡ് സീ ഗ്ലോബല്‍ കമ്പനി ആദ്യമായി സഊദിയിലേക്ക് സുസ്ഥിര വ്യോമയാന ഇന്ധനം കൊണ്ടുവരുന്നതിനുള്ള കരാര്‍ പ്രഖ്യാപിച്ചു.
റെഡ് സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഓപ്പറേറ്ററായ ആര്‍.എസ്.ജിയും ഡാ ഇന്റര്‍നാഷണലും വിമാനത്താവളത്തിന്റെ ഇന്ധന വിതരണക്കാരായ അറേബ്യന്‍ പെട്രോളിയം സപ്ലൈ കമ്പനിയുമായാണ് കരാരില്‍ ഒപ്പ് വെച്ചത്.റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയര്‍ലൈനുകള്‍ക്കും സുസ്ഥിര വ്യോമയാന ഇന്ധനം ലഭ്യമാക്കുന്നതോടപ്പം ഇന്ധനം ഉപയോഗിക്കുന്ന വിമാനത്തില്‍ നിന്നും നേരിട്ട് ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്വമനം 35% വരെ കുറക്കാനും കഴിയും.ഇതോടെ സഊദിയുടെ വ്യോമയാന ചരിത്രത്തില്‍ വന്‍ വിപ്ലവം സൃഷ്ടിക്കാനാകും.
നെറ്റ് സീറോ കൈവരിക്കാനുള്ള ഭാഗമായി സീപ്ലെയിന്‍ ട്രാന്‍സ്ഫര്‍, ചാര്‍ട്ടര്‍, പ്രകൃതിദൃശ്യ ടൂര്‍ സേവനങ്ങള്‍ നല്‍കുന്ന ആര്‍എസ്ജിയുടെ അനുബന്ധ എയര്‍ ഓപ്പറേറ്ററായ ഫ്‌ലൈ റെഡ് സീ, വ്യോമയാനം കൂടുതല്‍ സുസ്ഥിരമാണെന്ന് ഉറപ്പാക്കുന്ന എസ്എഎഫ്, എല്‍സിഎഎഫ് പോലുള്ള ഇന്ധനങ്ങള്‍ ഉപയോഗിച്ച് മാത്രമായിയിരിക്കും വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുക.സഊദി അറേബ്യയില്‍ സുസ്ഥിര വ്യോമയാന ഇന്ധനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ വിമാനത്താവളമായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായി റെഡ് സീ ഗ്ലോബല്‍ പറഞ്ഞു.