International
കോബ്ര'23 ഡ്രില്ലിൽ ഈ വര്ഷം സഊദി അറേബ്യയും
ബ്രിട്ടണിലെ വ്യോമാഭ്യാസത്തിൽ ആദ്യമായാണ് സഊദി പങ്കെടുക്കുന്നത്
റിയാദ്/ലണ്ടൻ | ബ്രിട്ടനിൽ സഊദി റോയൽ എയർഫോഴ്‌സ് റോയൽ എയർഫോഴ്‌സ് കോൺസ്‌ബിയിൽ സൗഹൃദ രാജ്യങ്ങളിലെ വ്യോമസേനയുമായി ചേർന്നുള്ള “കോബ്ര 2023 ഡ്രില്ലിന്” തുടക്കമായി. റോയൽ എയർഫോഴ്സ് നടത്തുന്ന ഏറ്റവും വലിയ വ്യോമാഭ്യാസമാണിത്. ഉയർന്ന തീവ്രത, വലിയ ശക്തി, തന്ത്രപരമായ വ്യോമാക്രമണ പ്രവർത്തനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവരെ പരിശീലിപ്പിക്കുന്നതിനാണ് എക്സർസൈസ് കോബ്ര വാരിയർ നടത്തപ്പെടുന്നത്.
റോയൽ എയർഫോഴ്സ് ആതിഥേയത്വം വഹിക്കുന്ന മൾട്ടിനാഷണൽ ലൈവ്- ഫ്ളൈ അഭ്യാസമായ കോബ്ര വാരിയർ 2023ൽ ബെൽജിയം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വ്യോമസേനാ ഡിറ്റാച്ച്മെന്റുകൾക്കൊപ്പം ആദ്യമായാണ് സഊദി അറേബ്യയും ഫിൻലാൻഡും ഇന്ത്യയും പങ്കെടുക്കുന്നത്.
വ്യോമസേനയുടെ യുദ്ധ സന്നദ്ധത വർധിപ്പിക്കുന്നതിനും സൗഹൃദ രാജ്യങ്ങളിലെ സേനകളുമായി വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും വ്യോമസേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് സഊദി വ്യോമസേനാ കമാൻഡർ ലെഫ്റ്റനന്റ് കേണൽ അതല്ലാ ബിൻ ഹമീദ് അൽ അസിമി പറഞ്ഞു.
ആറ് ടൈഫൂൺ വിമാനങ്ങളുമായാണ് പരിശീലനം നടത്തുന്നത്.