Ongoing News
അഴിമതിക്കേസുകള്‍ നേരിടാന്‍ സഊദിയും കസാക്കിസ്ഥാനും ധാരണയായി
അഴിമതിക്കെതിരായ പോരാട്ടത്തിന് സംയുക്ത ശ്രമങ്ങള്‍ വര്‍ധിപ്പിക്കും

റിയാദ് |അഴിമതിക്കേസുകള്‍ നേരിടാന്‍ സഊദിയും കസാക്കിസ്ഥാനും ധാരണയായി. ഓവര്‍സൈറ്റ് ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി സഊദിയും അഴിമതി വിരുദ്ധ ഏജന്‍സിയെ പ്രതിനിധീകരിക്കുന്ന കസാക്കിസ്ഥാനും അതിര്‍ത്തി കടന്നുള്ള അഴിമതി കേസുകള്‍ നേരിടുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
സഊദി നസഹ പ്രസിഡന്റ് മാസെന്‍ അല്‍ഖമൂസും കസാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ ഏജന്‍സിയുടെ ചെയര്‍മാനുമാന്‍ അസ്‌കത് ജുമാഗലിയുമാന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്, അതിര്‍ത്തി കടന്നുള്ള അഴിമതി കൈകാര്യം ചെയ്യുന്നതില്‍ സഹകരണം ഏകീകരിക്കുക, ഈ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടല്‍ എന്നിവയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. സമഗ്രത സംരക്ഷിക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമുള്ള മേഖലകളില്‍ സംയുക്ത ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു