Saudi Arabia
യു എസ് പ്രതിരോധ സെക്രട്ടറിയെ അഭിനന്ദനങ്ങൾ അറിയിച്ച് സഊദി അറേബ്യ
അമേരിക്കയും സഊദി അറേബ്യയും തമ്മിലുള്ള നിർണായക പ്രതിരോധ പങ്കാളിത്തം ഇരു നേതാക്കളും വീണ്ടും ശക്തമാക്കിയതായും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ പ്രസ്താവനയിൽ പറഞ്ഞു.

റിയാദ്| സഊദി പ്രതിരോധ മന്ത്രിയും പെന്റഗൺ മേധാവിയും സഊദി -യുഎസ് പ്രതിരോധ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.സഊദി അറേബ്യൻ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി മന്ത്രി സംസാരിച്ചതായി എക്‌സിൽ കുറിച്ചു.
സഊദി -യുഎസ് ബന്ധങ്ങൾ,പ്രതിരോധ സഹകരണം എന്നിവ അവലോകനം ചെയ്യുകയും തന്ത്രപരമായ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങളും, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളും ചർച്ച ചെയ്തു.യു.എസ് പ്രതിരോധ സെക്രട്ടറിയായി പീറ്റ് ഹെഗ്‌സെ ചുമതലയേറ്റതിന് സഊദി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
അമേരിക്കയും സഊദി അറേബ്യയും തമ്മിലുള്ള നിർണായക പ്രതിരോധ പങ്കാളിത്തം ഇരു നേതാക്കളും വീണ്ടും ശക്തമാക്കിയതായും പ്രാദേശിക സുരക്ഷയ്ക്ക് സഊദി അറേബ്യ നൽകുന്ന സംഭാവനകളെ സ്വാഗതം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ബന്ധം നിലനിർത്താനും കൂടുതൽ ഏകോപിപ്പിക്കുവാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായും പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ പ്രസ്താവനയിൽ പറഞ്ഞു.