Saudi Arabia
ഐവറി കോസ്റ്റിന് അമ്പത് ടൺ ഈത്തപ്പഴം നൽകി സഊദി അറേബ്യ
കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സഹായത്തോടെയാണ് ഈത്തപ്പഴം കൈമാറിയത്
റിയാദ് | ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിന് ഭക്ഷ്യ സഹായവുമായി സഊദി അറേബ്യ. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സഹായത്തോടെ അമ്പത് ടൺ ഈത്തപ്പഴം കൈമാറിയത്.
ഐവറി കോസ്റ്റിലെ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സഊദി ഡെപ്യൂട്ടി അംബാസഡർ കൗൺസിലർ അഹമ്മദ് ബിൻ ഇബ്രാഹിം അൽ ഗാംദി ആഫ്രിക്കൻ ഇന്റഗ്രേഷൻ ആൻഡ് ഐവറി കോസ്റ്റ് അംബാസഡർ ഫിൽബർട്ട് കൗസി ഗെലിഗ്ലൗഡിന് കൈമാറി. ഏഷ്യാ പസഫിക് ആൻഡ് ഓഷ്യാനിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അംബാസഡർ മൈക്കൽ സാഹയും ധനമന്ത്രാലയ പ്രതിനിധിയും ചടങ്ങിൽ പങ്കെടുത്തു.
സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ സമ്മാനമായി, സഹോദര സൗഹൃദ രാജ്യങ്ങളിലേക്കും ലോകത്തിലെ വിവിധ പ്രദേശങ്ങളിലെ ഏറ്റവും ദരിദ്രരായ കുടുംബങ്ങളിലേക്കും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സഹായത്തോടെ വലിയ സഹായങ്ങളാണ് നൽകി വരുന്നത്.