Connect with us

Saudi Arabia

സിറിയക്ക് ഹസ്തവുമായി സഊദി അറേബ്യ; ദുരിതാശ്വാസ സാമഗ്രികളുമായി മൂന്നാമത് വിമാനം  ഡമാസ്‌കസിലെത്തി

സിറിയയ്‌ക്കുള്ള മാനുഷിക, ദുരിതാശ്വാസ സഹായത്തിന് സഊദി അറേബ്യയോട്  സിറിയൻ അറബ് റെഡ് ക്രസൻ്റ് പ്രസിഡൻ്റ്  നന്ദി രേഖപ്പെടുത്തി.

Published

|

Last Updated

റിയാദ് | ദുരിതമനുഭവിക്കുന്ന സിറിയൻ ജനതക്ക് കൈത്താങ്ങായി സഊദി അറേബ്യ.അവശ്യ സാധനങ്ങളടങ്ങിയ വസ്തുക്കളുമായി കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫിൻന്റെ മൂന്നാമത് വിമാനം സിറിയൻ  തലസ്ഥാനമായ ഡമാസ്‌കസിലെത്തി.

സിറിയയിലെ സഊദി എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് അബ്ദുള്ള അൽ ഹരീസ്, സിറിയൻ അറബ് റെഡ് ക്രസൻ്റ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഹസെം ബക്‌ലെ, മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് വിമാനത്തെ സ്വീകരിച്ചു.

നിലവിലെ പ്രതിസന്ധി മൂലമുള്ള ദുരിതങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്‌റിലീഫിലൂടെ സിറിയൻ ജനതയ്‌ക്കായി സഊദി  അറേബ്യ നടത്തുന്ന നിരന്തരമായ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് സഹായമെന്ന് എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് അബ്ദുല്ല അൽ-ഹരീസ് പറഞ്ഞു.

സിറിയയ്‌ക്കുള്ള മാനുഷിക, ദുരിതാശ്വാസ സഹായത്തിന് സഊദി അറേബ്യയോട്  സിറിയൻ അറബ് റെഡ് ക്രസൻ്റ് പ്രസിഡൻ്റ്  നന്ദി രേഖപ്പെടുത്തി.ഭക്ഷണം, പാർപ്പിടം, മെഡിക്കൽ എന്നിവയുൾപ്പെടെയുള്ള ദുരിതാശ്വാസ വസ്തുക്കളുമായി ബുധനാഴ്ച്ച രണ്ട് വിമാനങ്ങൾ സിറിയയിലെത്തിച്ചേർന്നിരുന്നു.

---- facebook comment plugin here -----