Connect with us

Saudi Arabia

സഊദി അറേബ്യ ഗ്രാന്‍ഡ് പ്രിക്‌സ് യോഗ്യതാ റൗണ്ട്; വെര്‍സ്റ്റാപ്പന്‍ പോള്‍ ഒന്നാം സ്ഥാനം നേടി

1 മിനിറ്റും 27 സെക്കന്‍ഡുമെടുത്താണ് മാക്‌സ് വെര്‍സ്റ്റാപ്പന്‍ ഒന്നാമതെത്തിയത്.

Published

|

Last Updated

ജിദ്ദ | സഊദി കായിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ജിദ്ദയില്‍ നടക്കുന്ന എസ്ടിസി സഊദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സിനുള്ള യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഡച്ച് ഡ്രൈവര്‍ റെഡ് ബുള്‍ ഡ്രൈവറായ മാക്‌സ് വെര്‍സ്റ്റാപ്പന്‍ ഒന്നാം സ്ഥാനം നേടി

ഗ്രാന്‍ഡ് പ്രിക്‌സ് യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ഒരു കൂട്ടം മികച്ച അന്താരാഷ്ട്ര ഡ്രൈവര്‍മാര്‍ തമ്മിലുള്ള കടുത്ത മത്സരത്തിനായിരുന്നു ശനിയാഴ്ച്ച ജിദ്ദ സാക്ഷ്യം വഹിച്ചത്. 1 മിനിറ്റും 27 സെക്കന്‍ഡുമെടുത്താണ് മാക്‌സ് വെര്‍സ്റ്റാപ്പന്‍ ഒന്നാമതെത്തിയത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സഊദി അറേബ്യ ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടില്‍ മത്സരം സംഘടിപ്പിക്കുന്നത്.

യോഗ്യതാ റൗണ്ടില്‍ ഓസ്ട്രേലിയന്‍ മക്ലാരന്‍ ഡ്രൈവര്‍ ഓസ്‌കര്‍ പിയാസ്ട്രി രണ്ടാം സ്ഥാനവും, ബ്രിട്ടീഷ് മെഴ്സിഡസ് ഡ്രൈവര്‍ ജോര്‍ജ്ജ് റസ്സല്‍ മൂന്നാം സ്ഥാനവും,ഫെരാരി ഡ്രൈവറായ മൊണാക്കോയുടെ ചാള്‍സ് ലെക്ലര്‍ക്ക് നാലാം സ്ഥാനവും നേടി

 

Latest