umra
വിദേശത്ത് നിന്ന് വരുന്ന ഉംറ തീര്‍ഥാടകര്‍ക്കുള്ള വാക്‌സിനേഷന്‍ നടപടിക്രമങ്ങള്‍ പുറത്തിറക്കി സഊദി
ഇന്ത്യയില്‍ നിന്നും കൊവാക്‌സിനെടുത്ത് വരുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ക്വാറന്റൈന്‍
മക്ക | ഡിസംബര്‍ ആദ്യവാരം മുതല്‍ ഇന്ത്യ ഉള്‍പ്പെടയുള്ള വിദേശ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സഊദിയിലേക്കുള്ള നേരിട്ടുള്ള യാത്രാ നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ വിസ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സഊദി ഹജ്ജ് -ഉംറ മന്ത്രാലയം.
ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനെക്ക, കൊവിഷീല്‍ഡ്, എസ്‌കെ ബയോസയന്‍സ് (വാക്‌സസെവ്രിയ) മോഡേണ (സ്‌പൈക്ക്വാക്‌സ്) എന്നിവയുടെ 2 ഡോസുകളോ ,ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ 1 ഡോസ് വാക്സിനോ സ്വീകരിച്ചവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും നേരിട്ടെത്തി ഉംറ കര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയുമെന്നും അല്ലാത്തവര്‍ക്ക് മൂന്ന് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ഇവര്‍ സഊദിയിലെത്തിയാല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും 48 മണിക്കൂറിനുള്ളില്‍ പി സി ആര്‍ ടെസ്റ്റ് എടുക്കുകയും വേണം. പരിശോധനാ ഫലം നെഗറ്റിവ് ആയാല്‍ മാത്രമേ ഇവര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കുകയുള്ളൂ.