Saudi Arabia
സഊദിയില്‍ തപാല്‍ വഴിയുള്ള സാധനങ്ങളുടെ വിതരണം വൈകിയാല്‍ 5,000 റിയാല്‍ പിഴ
ഷിപ്പ്‌മെന്റ് വൈകുകയോ ഡെലിവറി ചെയ്യാതിരിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താവിന് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍, നേരിട്ട് പാഴ്സല്‍ ഡെലിവറി കമ്പനിയില്‍ പരാതി നല്‍കാമെന്ന് അതോറിറ്റി

ദമാം | സഊദിയില്‍ തപാല്‍ വഴിയുള്ള സാധനങ്ങളുടെ വിതരണം വൈകിയാല്‍ വിതരണ കമ്പനികള്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി (TGA) അറിയിച്ചു
ഷിപ്പ്‌മെന്റ് വൈകുകയോ ഡെലിവറി ചെയ്യാതിരിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുണഭോക്താവിന് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍, നേരിട്ട് പാഴ്സല്‍ ഡെലിവറി കമ്പനിയില്‍ പരാതി നല്‍കാമെന്ന് അതോറിറ്റി വ്യക്തമാക്കി. അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനി പ്രതികരിക്കുകയോ പരാതി തൃപ്തികരമായി പരിഹരിക്കുകയോ ചെയ്തില്ലെങ്കില്‍, ഗുണഭോക്താവിന് നേരിട്ട് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിയെ അറിയിക്കാന്‍ അവകാശമുണ്ടെന്നും, അതോറിറ്റി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായ നിയന്ത്രണ സംവിധാനങ്ങളിലൂടെ മേഖലയിലെ അനുസരണം മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം ഗുണഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയും അതോറിറ്റി ആവര്‍ത്തിച്ചു.