International
ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി സഊദി അറേബ്യ
പുരുഷ ബഹിരാകാശ സഞ്ചാരി അലി അല്‍-ഖര്‍നിക്കൊപ്പമാണ് റയ്യാനയെ ദൗത്യത്തിന് അയക്കുക
റിയാദ്| ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി സഊദി അറേബ്യ. വനിതാ ബഹിരാകാശ സഞ്ചാരി റയ്യാന ബര്‍ണവിയെയാണ് ഈ വര്‍ഷം അവസാനം ബഹിരാകാശ ദൗത്യത്തിന് അയക്കുന്നത്. 2023ന്റെ രണ്ടാം പാദത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുരുഷ ബഹിരാകാശ സഞ്ചാരി അലി അല്‍-ഖര്‍നിക്കൊപ്പമാണ് റയ്യാനയെ ദൗത്യത്തിന് അയക്കുകയെന്ന് സൗദി ഔദ്യോഗിക പ്രസ് ഏജന്‍സി അറിയിച്ചു.
ബഹിരാകാശയാത്രികര്‍ എഎക്‌സ്-2 ബഹിരാകാശ ദൗത്യ സംഘത്തിനൊപ്പം ചേരുമെന്നും ബഹിരാകാശ വിമാനം യുഎസ്എയില്‍ നിന്ന് വിക്ഷേപിക്കുമെന്നും ഏജന്‍സി വ്യക്തമാക്കി. 2019-ല്‍ യുഎഇയും ബഹിരാകാശത്തേക്ക് ആളെ അയച്ച് ചരിത്രം കുറിച്ചിരുന്നു.
---- facebook comment plugin here -----