Connect with us

Ongoing News

ഇന്ത്യയടക്കം നാല് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സഊദി അറേബ്യ നീക്കി

ഇന്ത്യക്ക് പുറമെ തുർക്കി, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കാണ് നീക്കിയത്

Published

|

Last Updated

റിയാദ് | സഊദി അറേബ്യ തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യയടക്കം നാല് രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയിരുന്ന കൊവിഡ് -19 യാത്രാ നിയന്ത്രണങ്ങൾ നീക്കിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

ഇന്ത്യയെ കൂടാതെ തുർക്കി, എത്യോപ്യ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുണ്ടായിരുന്ന നിയന്ത്രണങ്ങളാണ് ആഭ്യന്തര മന്ത്രാലയം നീക്കിയത്. വിദേശയാത്ര ആഗ്രഹിക്കുന്ന സഊദി പൗരന്മാർക്കുള്ള വാക്സിനേഷൻ സമയപരിധിയും നീട്ടി.പുതിയ സമയപരിധി എട്ട് മാസമാക്കിയാണ് നീട്ടി നൽകിയത്.

സഊദിയിൽ കൊവിഡ് മുൻകരുതൽ നടപടികൾ ലഘൂകരിച്ച്  ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം.