Saudi Arabia
ഹജ്ജിനൊരുങ്ങി സഊദി അറേബ്യ; ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഇതുവരെ ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്ക് മുന്‍ഗണന
![](https://assets.sirajlive.com/2025/02/hajj-saudi-897x538.jpg)
ദമാം | ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷന്‍ ആരംഭിച്ചതായി സഊദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. മുന്‍പ് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്കാണ് ഈ വര്ഷം പ്രഥമ പരിഗണന നല്‍കുന്നത് . നുസുക് ആപ്പ്, ഇ-പോര്‍ട്ടല്‍ വഴിയാണ് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്
രാജ്യത്തെ പൗരന്മാര്‍,വിദേശികളായ താമസക്കാരായ അപേക്ഷകര്‍ അവരുടെ ആരോഗ്യ വിവരങ്ങള്‍, , അനുഗമിക്കുന്ന തീര്‍ഥാടകരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും അപേക്ഷകയോടപ്പം നല്‍കണം .മെനിഞ്ചൈറ്റിസ്, കോവിഡ്-19, ഇന്‍ഫ്‌ലുവന്‍സ എന്നിവയ്ക്കുള്ള വാക്‌സിനേഷനുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രോട്ടോക്കോളുകള്‍ തീര്‍ഥാടകര്‍ പാലിച്ചിരിക്കണം
ആദ്യ ഘട്ട രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഹജ്ജ് പാക്കേജ് ബുക്കിംഗുകള്‍ ലഭ്യമാകുമ്പോള്‍ അപേക്ഷകര്‍ക്ക് അറിയിപ്പുകള്‍ ലഭിക്കും .ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് ഹജ്ജ് ബുക്കിംഗ് പ്രവര്‍ത്തനങ്ങള്‍ മാറിയതോടെ തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങള്‍ മാതൃകാപരമായ സേവനങ്ങള്‍ നല്‍കാനാണ് ഹജ്ജ് മന്ത്രാലയം ലക്ഷ്യമിടുന്നത്
കഴിഞ്ഞ ഹജ്ജ് സീസണിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,833,164 തീര്‍ത്ഥാടകരാണ് പുണ്യ ഭൂമിയിലെത്തി ഹജ്ജ് നിര്‍വഹിച്ചത് . ഇവരില്‍ 1,611,310 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും 221,854 പേര്‍ ആഭ്യന്തര തീര്‍ത്ഥാടകരുമായിരുന്നു.അന്താരാഷ്ട്ര തീര്‍ഥാടകരില്‍ 1,546,345 പേര്‍ വിമാനമാര്‍ഗ്ഗവും, 60,251 പേര്‍ കര മാര്‍ഗ്ഗവും 4,714 പേര്‍ കപ്പല്‍ വഴിയുമാണ് ഹജ്ജിനെത്തിച്ചേര്‍ന്നത്
ഇന്ത്യയില്‍ നിന്നും ഈ വര്ഷം 1,75,025 തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തുന്നത് .2025 ജനുവരി രണ്ടാം വാരത്തില്‍ ജിദ്ദയില്‍ വെച്ച് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു,സഊദി ഹജ്ജ്- ഉംറ മന്ത്രി ഡോ:തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅ എന്നിവര്‍ ഹജ്ജ് കരാര്‍ ഒപ്പുവെച്ചിരുന്നു