Saudi Arabia
അഫ്ഗാനിസ്ഥാനിലെ എംബസി പ്രവര്‍ത്തനങ്ങള്‍ സഊദി അറേബ്യ പുനഃരാരംഭിച്ചൂ
മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചത്
റിയാദ് | അഫ്ഗാനിസ്ഥാനിലെ എംബസി പ്രവര്‍ത്തനങ്ങള്‍ സഊദി അറേബ്യ പുനഃരാരംഭിച്ചു. കാബൂളില്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള തീരുമാനം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് വഴിയാണ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചത്. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ സഊദി അറേബ്യ തങ്ങളുടെ നയതന്ത്രജ്ഞരെ കാബൂളില്‍ നിന്ന് പിന്‍വലിച്ചിരുന്നു, മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചത്. കാബൂളില്‍ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള സഊദി അറേബ്യയുടെ തീരുമാനത്തെ അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച സ്വാഗതം ചെയ്തു.
ദുരിതമനുഭവിക്കുന്ന ജനതക്ക് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ വഴി അഫ്ഗാനിസ്ഥാനില്‍ സഹായം ദുരിതാശ്വാസം, ആരോഗ്യം, വിദ്യാഭ്യാസ സേവനങ്ങള്‍, വെള്ളം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ
നിരവധി പദ്ധതികകളില്‍ സഊദി സഹായം നല്‍കിയിരുന്നു
നയതന്ത്ര ബന്ധങ്ങള്‍ പുനരാരംഭിക്കുന്നതിലൂടെ സഊദി അറേബ്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഞങ്ങള്‍ ശുഭാപ്തി വിശ്വാസത്തിലാണെന്ന് അഫ്ഗാന്‍ വിദേശകാര്യ വക്താവ് സിയ അഹ്മദ് പ്രസ്താവനയില്‍ പറഞ്ഞു