Connect with us

Ongoing News

ലോകകപ്പിൽ ആദ്യ അട്ടിമറി; അർജന്റീനയെ സഊദി നിലംപരിശാക്കി

ആദ്യ പകുതിയില്‍ അര്‍ജന്റീനയായിരുന്നു മുമ്പില്‍

Published

|

Last Updated

ദോഹ | ലോകകപ്പ് ഫുട്ബോളിൽ വൻ അട്ടിമറി. ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ആദ്യ പോരാട്ടത്തിനിറങ്ങിയ കിരീടപ്പോരാട്ടക്കാരായി കണക്കാക്കപ്പെടുന്ന അർജന്റീനക്ക് കാലിടറി. ലോകമെമ്പാടുമുള്ള മെസ്സി ആരാധകരെ നിരാശരാക്കി അർജന്റീനയെ ലോക 49-ാം നമ്പർ ടീമായ സഊദി അറേബ്യ 2-1ന് പരാജയപ്പെടുത്തി. ഇതോടെ ഗ്രൂപ്പ് സിയിൽ അർജന്റീന അവസാന സ്ഥാനത്തായി.

രണ്ടാം പകുതിയിൽ ആക്രമണോത്സുകമായ കളി പുറത്തെടുത്ത സൗദി അറേബ്യ രണ്ട് ഗോളുകൾ നേടി. 48-ാം മിനിറ്റിൽ അൽ-ഷഹ്‌റാനി ആദ്യ ഗോൾ നേടി. പിന്നീട് 53-ാം മിനിറ്റിൽ സലേം അൽ ദൗസരി ഗോൾ നേടി. 10-ാം മിനിറ്റിൽ ലയണൽ മെസ്സിയാണ് അർജന്റീനയ്ക്കായി പെനാൽറ്റി ഗോളാക്കിയത്. പിന്നീട് ഒരു വട്ടം കൂടി മെസ്സി പന്ത് വലയില്‍ കയറ്റിയെങ്കിലും ഓഫ്സൈഡ് റഫറി ഓഫ്സൈഡ് കൊടിയുയര്‍ത്തി. 27ാം മിനുട്ടില്‍ ലൗറ്റാരോ മാര്‍ട്ടിനെസ സൗദി ഗോളിയെ മറികടന്നു വലകുലുക്കി. പക്ഷേ അപ്പോഴും വാര്‍ കെണിയില്‍ കുരുങ്ങി. പിന്നീട് മറ്റൊരു ഓഫ്സൈഡ് കൊടി അര്‍ജന്റീനക്കെതിരെ ഉയര്‍ന്നു.

ഈ തോൽവിയോടെ അർജന്റീനയുടെ തുടർച്ചയായ 36 മത്സരങ്ങളിലെ അപരാജിത കുതിപ്പാണ് തകർന്നത്. ഇതിനിടയിൽ അർജന്റീന 25 മത്സരങ്ങൾ ജയിക്കുകയും 11 സമനിലകൾ നേടുകയും ചെയ്തിരുന്നു.

നവംബർ 27ന് മെക്സിക്കോയെയും ഡിസംബർ 30ന് പോളണ്ടിനെയും അർജന്റീന നേരിടും. ലോകകപ്പ് ചരിത്രത്തിൽ സൗദി അറേബ്യയുടെ മൂന്നാം വിജയമാണിത്.

 

 

---- facebook comment plugin here -----

Latest