Saudi Arabia
ഗസ്സയിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് സഊദി അറേബ്യ
വിശുദ്ധ റമസാൻ മാസത്തിൽ നടന്ന ആക്രമണങ്ങളിൽ 400-ലധികം പേരാണ് കൊല്ലപ്പെട്ടത്.

റിയാദ്| ഗസ്സയിൽ രണ്ട് മാസം മുമ്പ് വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ഇസ്റാഈൽ കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ ആക്രമണങ്ങളെ സഊദി അറേബ്യ ശക്തമായി അപലപിച്ചു.
വിശുദ്ധ റമസാൻ മാസത്തിൽ നടന്ന ആക്രമണങ്ങളിൽ 400-ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇസ്റാഈൽ നടത്തുന്ന കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണം.ഫലസ്തീൻ ജനത അനുഭവിക്കുന്ന ഗുരുതരമായ മാനുഷിക ദുരിതങ്ങൾക്കുള്ള പരിഹാരം അന്താരാഷ്ട്ര സമൂഹം ഉടനടി ഇടപെട്ട് വളരെ വേഗത്തിൽ നിറവേറ്റണമെന്നും സഊദി വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലീം വേൾഡ് ലീഗും ഇസ്റാഈൽ നടപടികളെ അപലപിച്ചു.അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ് ഇസ്റാഈലിന്റെ ക്രൂരമായ ആക്രമണമെന്നും സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ-ഇസ്സ പറഞ്ഞു.