Saudi Arabia
തട്ടിപ്പിന് തടയിട്ട് സഊദി;ഓണ്‍ലൈനില്‍ ബേങ്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം നിര്‍ത്തിവെച്ചു
പ്രതിദിന ട്രാന്‍സ്ഫര്‍ തുക പരമാവധി അറുപതിനായിരം റിയാല്‍ ആക്കി നിശ്ചയിക്കുകയും ചെയ്തു.
ദമാം | സാമ്പത്തിക തട്ടിപ്പില്‍ നിന്ന് ബേങ്ക് ഇടപാടുകാരെ സംരക്ഷിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചതായി സഊദി സെന്‍ട്രല്‍ ബേങ്ക് .സഊദിയില്‍ ബേങ്ക് അക്കൗണ്ടുകള്‍ വഴി പണം തട്ടിപ്പ് നടത്തുന്ന കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍കള്‍ക്ക് തടയിട്ട് സഊദി സെന്‍ട്രല്‍ ബാങ്ക് രംഗത്തെത്തിയത്.നിയന്ത്രണങ്ങളുടെ ഭാഗമായി ഓണ്‍ലൈന്‍ വഴി ബേങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നത് താത്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്
വ്യക്തികളുടെയും , അവരുടെ പേരിലുള്ള സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് പ്രതിദിന ട്രാന്‍സ്ഫര്‍ തുക പരമാവധി അറുപതിനായിരം റിയാല്‍ ആക്കി നിശ്ചയിക്കുകയും ചെയ്തു. കൂടുതല്‍ തുക ട്രാന്‍ഫര്‍ ചെയ്യേണ്ട സാഹചര്യം വന്നാല്‍അതാത് ബേങ്കുകളുമയി ബന്ധപ്പെട്ട് ചെയ്യാന്‍ സാധിക്കും
ലോക്കല്‍ ബേങ്കുകള്‍ തമ്മിലുള്ള ഫാസ്റ്റ് ഫണ്ടിംഗ് ട്രാന്‍സ്ഫര്‍ സിസ്റ്റങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ ഇടപാടുകള്‍ അതാത് ബേങ്കുകളില്‍ രണ്ടു മണിക്കൂറും കൂടാതെ അന്താരാഷ്ട്ര ട്രാന്‍സ്ഫറുകള്‍ 24 മണിക്കൂര്‍ വരെയും സൂക്ഷിക്കും.
ഓണ്‍ലൈന്‍ പോലുള്ള വിവിധ മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കളുടെ പണം അപഹരിക്കുകയും, വ്യാജ വെബ്സൈറ്റുകളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും കേസുകളുടെ വര്‍ദ്ധനവ് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് സെന്‍ട്രല്‍ ബേങ്ക് പറഞ്ഞു