Connect with us

International

യുക്രൈന് 400 മില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ

യുക്രൈന് സാമ്പത്തിക സഹായം നല്‍കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്.

Published

|

Last Updated

കീവ്| യുദ്ധക്കെടുതിയില്‍ കഴിയുന്ന യുക്രൈന് 400 മില്യണ്‍ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ. യുക്രൈന് സാമ്പത്തിക സഹായം നല്‍കുമെന്ന് 2022 ഒക്ടോബറില്‍ യുക്രൈന്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മക്കും കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു. യുക്രൈന് 100 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം നല്‍കുന്നതിനുള്ള സംയുക്ത സഹകരണവും കരാറില്‍ ഉള്‍പ്പെടുന്നു.

റോയല്‍ കോര്‍ട്ടിന്റെ ഉപദേശകനും കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ സൂപ്പര്‍വൈസര്‍ ജനറലുമായ അബ്ദുള്ള അല്‍ റബീയയും യുക്രൈന്‍ ഉപപ്രധാനമന്ത്രി ഒലെക്സാണ്ടര്‍ കുബ്രാക്കോവും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഞായറാഴ്ച കീവിലെത്തിയ ഫൈസല്‍ രാജകുമാരനെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി സ്വീകരിച്ചിരുന്നു.

 

 

Latest