Connect with us

Saudi Arabia

ഫലസ്തീന്റെ പൂര്‍ണ അംഗത്വത്തിനുള്ള യുഎന്‍ ജനറല്‍ അസംബ്ലിയുടെ അംഗീകാരം സ്വാഗതം ചെയ്ത് സഊദി

2012 മുതല്‍ ഫലസ്തീനിന് അംഗേതര നിരീക്ഷക രാഷ്ട്ര പദവിയാണുള്ളത്.

Published

|

Last Updated

റിയാദ്  | ഐക്യരാഷ്ട്രസഭയില്‍ പലസ്തീന്‍ രാഷ്ട്രത്തിന്റെ യോഗ്യതയെ അംഗീകരിച്ചുകൊണ്ട് വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ യുഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രമേയത്തെ സഊദി അറേബ്യ സ്വാഗതം ചെയ്തു. 2012 മുതല്‍ ഫലസ്തീനിന് അംഗേതര നിരീക്ഷക രാഷ്ട്ര പദവിയാണുള്ളത്.

ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ന്യായമായ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ആഗോള സമവായത്തിനും,പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത രാജ്യങ്ങളുടെ ക്രിയാത്മകമായ നിലപാടിനെ രാജ്യം അഭിനന്ദിക്കുകയും, അന്താരാഷ്ട്ര സമവായത്തിന് തടസ്സം സൃഷ്ടിക്കാതെയും ഫലസ്തീന്‍ ജനതയുടെ ധാര്‍മ്മികവും നിയമപരവുമായ അവകാശങ്ങളെ പിന്തുണച്ച് ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍-ബുദൈവിയും പൊതുസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. 143 രാജ്യങ്ങള്‍ കാണിക്കുന്ന ഗണ്യമായ പിന്തുണ ഫലസ്തീന്റെ അംഗീകാരത്തിനുള്ള അവകാശത്തെ വീണ്ടും സ്ഥിരീകരിക്കുന്നതായി ചൂണ്ടിക്കാട്ടി

മുസ്ലീം വേള്‍ഡ് ലീഗും (എംഡബ്ല്യുഎല്‍) അഭിനന്ദിച്ചു. സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമവായമാണ് പ്രമേയം പ്രതിഫലിപ്പിക്കുന്നതെന്ന് എംഡബ്ല്യുഎല്‍ സെക്രട്ടറി ജനറല്‍ ഷെയ്ഖ് ഡോ. മുഹമ്മദ് അല്‍-ഇസ പ്രസ്താവിച്ചു.

 

Latest