Connect with us

china- saudi

സഊദി- ചൈന ഉച്ചകോടി: സൗഹൃദ ബന്ധം കൂടുതൽ മെച്ചപ്പെടുമെന്ന് വിദേശകാര്യ മന്ത്രി

2018 മുതൽ ചൈന സഊദിയുടെ മികച്ച വ്യാപാര പങ്കാളിയായി മാറിയെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

Published

|

Last Updated

റിയാദ് | ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പ്രഥമ സഊദി- ചൈന ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ അഭിപ്രായപ്പെട്ടു. സഊദി- ചൈനീസ് ഉച്ചകോടി, സഹകരണത്തിനും വികസനത്തിനുമുള്ള ഗൾഫ്- ചൈന ഉച്ചകോടി, റിയാദ് അറബ്- ഉച്ചകോടി എന്നിവയിലാണ് ഷി ജിൻപിംഗ് പങ്കെടുക്കുന്നത്.

രാജ്യത്തിന്റെ വിഷൻ 2030 വികസനത്തിന്റെയും വൈവിധ്യവൽക്കരണ പദ്ധതിയുടെയും പശ്ചാത്തലത്തിൽ ഉഭയകക്ഷി സാമ്പത്തിക ബന്ധം അതിവേഗം പുരോഗമിക്കുകയാണെന്നും 2018 മുതൽ ചൈന സഊദിയുടെ മികച്ച വ്യാപാര പങ്കാളിയായി മാറിയെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

ചൈനയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെയും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെയും വിശാലമായ അറബ് ലോകത്തിന്റെയും ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നതാണ് റിയാദിൽ നടക്കുന്ന ഉച്ചകോടികളെന്നും സൗഹൃദം, പരസ്പര വിശ്വാസം, സഹകരണം, തുടർച്ചയായ ഏകോപനം എന്നിവയാണ് ഉഭയകക്ഷി ബന്ധത്തിന്റെ സവിശേഷതയെന്നും സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Latest