Saudi Arabia
തുനീഷ്യയില്‍ നിന്നും സഊദി പൗരനെ വിദഗ്ധ ചികിത്സയ്ക്കായി റിയാദിലെത്തിച്ചു
പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനം വഴിയാണ് രാജ്യത്തെത്തിച്ചത്.

റിയാദ് | ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടുണീഷ്യയില്‍ നിന്ന് സഊദി പൗരനെ വിദഗ്ധ ചികിത്സയ്ക്കായി തലസ്ഥാനമായ റിയാദിലെത്തിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനം വഴിയാണ് ഇയാളെ എത്തിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ടുണീഷ്യയിലെ സഊദി അംബാസഡര്‍ ഡോ. അബ്ദുല്‍ അസീസ് ബിന്‍ അലി അല്‍-സഖറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്‌സിംഗ് ടീം എന്നിവര്‍ അടങ്ങിയ സംഘമാണ് ഇവാക്വേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വിദേശ രാജ്യങ്ങളില്‍ കഴിയുന്ന സഊദി പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നല്‍കിവരുന്ന സഹായങ്ങള്‍ക്ക് എംബസി നന്ദി അറിയിച്ചു.
---- facebook comment plugin here -----