Connect with us

Saudi Arabia

കാനഡ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മാർക്ക് കാർണിയെ സഊദി കിരീടാവകാശി അഭിനന്ദിച്ചു

2025 ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും ഒമ്പതുവര്‍ഷത്തിലേറെയായി പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപനം നടത്തിയത്.

Published

|

Last Updated

റിയാദ് | കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മാര്‍ക്ക് കാര്‍ണിയെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിനന്ദിച്ചു.

2025 ജനുവരിയിലാണ് ലിബറല്‍ പാര്‍ട്ടി നേതാവും ഒമ്പതുവര്‍ഷത്തിലേറെയായി പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ തന്റെ രാജി പ്രഖ്യാപനം നടത്തിയത്.ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവര്‍ണറായി പ്രവര്‍ത്തിച്ച കാര്‍ണിയുടെ പ്രധാനമന്ത്രി പദം ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനെന്നാണ് വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

കാനഡയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിക്കും സമൃദ്ധിയും  മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നേര്‍ന്നതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Latest