Connect with us

Saudi Arabia

സഊദി കിരീടാവകാശി യു എ ഇ പ്രസിഡന്റുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനായി സ്വീകരിച്ച നടപടികളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.

Published

|

Last Updated

റിയാദ് | സഊദി കിരീടാവകാശി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതായി സഊദി വാർത്തായ് ഏജൻസി റിപോർട്ട് ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും നിലവിലുള്ള സഹകരണ മേഖലകളും അവ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും, സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനായി സ്വീകരിച്ച നടപടികളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.

Latest