International
സഊദി കിരീടാവകാശി-യു എസ് സ്റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

ജിദ്ദ | യുക്രൈനിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സഊദിയിലെത്തിയ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബി, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.
റഷ്യയുമായുള്ള മൂന്ന് വര്‍ഷത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുക്രൈനുമായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി നേരത്തെ റൂബിയോയും ഉന്നത തല പ്രധിനിധി സംഘവും സഊദിയിലെത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളില്‍ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അവസരങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
കൂടിക്കാഴ്ചയില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, സഊദി പ്രതിരോധ മന്ത്രി രാജകുമാരന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, അമേരിക്കയിലെ സഊദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി എന്നിവരും പങ്കെടുത്തു.