Saudi Arabia
സഊദി കിരീടാവകാശി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
സഊദി അറേബ്യയും ഐ ഒ സിയും 2025 ജൂലൈയില്‍ റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു.
![](https://assets.sirajlive.com/2025/02/sa-897x538.jpg)
റിയാദ് | സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചുമായി റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി.
സഊദി അറേബ്യയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും തമ്മിലുള്ള സഹകരണം, ഒളിമ്പിക് ഗെയിംസ് ആഭ്യന്തര-അന്തരാഷ്ട്രതലത്തില്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
സഊദി അറേബ്യയും ഐ ഒ സിയും 2025 ജൂലൈയില്‍ റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍-ഫൈസല്‍ രാജകുമാരന്‍, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍-റുമയ്യാന്‍, സഊദി ഒളിമ്പിക് ആന്‍ഡ് പാരാലിമ്പിക് കമ്മിറ്റി സി ഇ ഒയും സെക്രട്ടറി ജനറലുമായ അബ്ദുല്‍ അസീസ് ബെയ്ഷെന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.