Saudi Arabia
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജപ്പാന്‍ സന്ദര്‍ശിക്കും
2019 ലെ ജി 20 ഒസാക്ക ഉച്ചകോടിക്ക് ശേഷമുള്ള ആദ്യ സന്ദര്‍ശനം
റിയാദ് | സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജപ്പാന്‍ സന്ദര്‍ശിക്കുന്നു. മെയ് 20 മുതല്‍ 23 വരെയാണ് ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തുന്നതെന്ന് ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2019 ലെ ജി 20 ഒസാക്ക ഉച്ചകോടിക്ക് ശേഷമുള്ള കിരീടാവകാശിയുടെ ആദ്യ സന്ദര്‍ശനത്തിന് വന്‍ പ്രാധാന്യമാണ് ജപ്പാന്‍ നല്‍കുന്നത്. സന്ദര്‍ശന വേളയില്‍ കിരീടാവകാശി നരുഹിതോ ചക്രവര്‍ത്തിയുമായും,ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായി കൂടി കാഴ്ച്ച നടത്തും.
നിലവില്‍ ജപ്പാന്റെ പ്രധാന എണ്ണ വിതരണക്കാരനാണ് സഊദി അറേബ്യ. കിരീടാവകാശിയുടെ സന്ദര്‍ശനം ജപ്പാനും സഊദി അറേബ്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു
---- facebook comment plugin here -----