Saudi Arabia
സഊദി കിരീടാവകാശി ഇറാൻ പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ചു
മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ ചർച്ച ചെയ്തു.

റിയാദ് |സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസഷ്കിയാനുമായി ടെലിഫോണിൽ സംസാരിച്ചതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണത്തിൽ ഈദ് അൽ ഫിത്തറിന്റെ ആശംസകളും കൈമാറുകയും, മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.