Connect with us

Saudi Arabia

റമസാനിലെ അവസാന നാളുകൾ മക്കയിൽ ചെലവഴിച്ച് സഊദി കിരീടാവകാശി

Published

|

Last Updated

മക്ക | പുണ്യ റമദാനിലെ അവസാന ദിനങ്ങൾ ചെലവഴിക്കുന്നതിനായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ ജിദ്ദയിൽ നിന്ന് മക്കയിലെത്തി.

സഹമന്ത്രിയും മന്ത്രിമാരുടെ കൗൺസിൽ അംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നയീഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, സൽമാൻ ബിൻ തലാൽ ബിൻ സുൽത്താൻ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ എന്നിവരും കിരീടാവകാശിയെ അനുഗമിച്ചു.

Latest