Connect with us

rsc pravasi sahityotsav

സഊദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവ്: പോസ്റ്റർ പ്രകാശനം ചെയ്തു 

ആർ എസ് സി, ഐ സി എഫ്‌, കെ എം സി സി, നവോദയ, ഒ ഐ സി സി, ദമ്മാം മീഡിയ ഫോറം, തുടങ്ങിയ വിവിധ രാഷ്ട്രീയ സാംസ്കാരിക കലാ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Published

|

Last Updated

ദമാം | സഊദി ഈസ്റ്റ് നാഷനൽ പ്രവാസി സാഹിത്യോത്സവ് പോസ്റ്റർ ഐ സി എഫ്‌ ഇന്റർനാഷനൽ സെക്രട്ടറി സലീം പാലച്ചിറ പ്രകാശനം ചെയ്തു. വളർന്നുവരുന്ന തലമുറയിൽ ധാർമികത ഉറപ്പുവരുത്തേണ്ടത്‌ ഓരോ പൗരന്റെയും കടമയാണെന്നും ഇത്തരം കലാ-സാംസ്കാരിക പരിപാടികൾ അതിനു വലിയ ഊർജം നൽകുമെന്നും സംഗമം അഭിപ്രായപ്പെട്ടു. ആർ എസ് സി, ഐ സി എഫ്‌, കെ എം സി സി, നവോദയ, ഒ ഐ സി സി, ദമ്മാം മീഡിയ ഫോറം, തുടങ്ങിയ വിവിധ രാഷ്ട്രീയ സാംസ്കാരിക കലാ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രവാസി രിസാല എഡിറ്റർ ലുഖ്മാൻ വിളത്തൂർ സന്ദേശ പ്രഭാഷണം നടത്തി.

റിയാദ് സിറ്റി, റിയാദ് നോർത്ത്, ദമ്മാം, ജുബൈൽ, അൽ ഖോബാർ, അൽ ജൗഫ്, ഹായിൽ, അൽ ഖസീം, അൽ അഹ്സ എന്നീ സോണുകളിൽ നിന്നും ക്യാമ്പസുകളിൽ നിന്നുമായി രണ്ടായിരത്തോളം മത്സരാർഥികൾ പങ്കെടുക്കുന്ന പതിമൂന്നാം എഡിഷൻ മുൻകാലങ്ങളെ അപേക്ഷിച്ച്‌ പുതിയ അനുഭവമായിരിക്കുമെന്നും ഇന്ത്യയിൽ നിന്നുള്ള കലാ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രമുഖരും സഊദി സ്വദേശികളായ സാഹിത്യകാരന്മാരും പങ്കെടുക്കുമെന്നും സംഘടകർ അറിയിച്ചു.

ആർ എസ് സി ദമ്മാം സോൺ ചെയർമാൻ സയ്യിദ് സ്വഫ്‌വാൻ തങ്ങൾ പ്രാർഥന നിർവഹിച്ചു. നാഷണൽ കലാലയം കൺവീനർ മുഹമ്മദ് സ്വാദിഖ് സഖാഫി ജഫനി അധ്യക്ഷത വഹിച്ചു. അൻവർ ഒളവട്ടൂർ സ്വാഗതവും റഊഫ് പാലേരി നന്ദിയും പറഞ്ഞു.  30 വയസ്സ് വരെയുള്ള മലയാളിയായ ആർക്കും http://register.rscsaudieast.com എന്ന ലിങ്കിലൂടെ നേരിട്ട് രജിസ്റ്റർ ചെയ്യാം. അഞ്ച് മുതൽ +2 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാർഥികൾക്ക് ക്യാമ്പസ്‌ വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരമുണ്ടെന്നും സംഘാടകർ അറിയിച്ചു.

Latest