Connect with us

Saudi Arabia

സഊദി ഊര്‍ജ മന്ത്രിയും ജപ്പാന്‍ വ്യാപാര, വ്യവസായ മന്ത്രിയും കൂടിക്കാഴ്ച നടത്തി

സഊദി അറേബ്യയും ജപ്പാനും ഊര്‍ജ ബന്ധം കൂടുതല്‍ ദൃഢമാക്കും.

Published

|

Last Updated

റിയാദ് | സഊദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ രാജകുമാരനും ജപ്പാന്‍ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രി യോജി മുട്ടോയും തമ്മില്‍ തലസ്ഥാനമായ റിയാദില്‍ കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി ഊര്‍ജ സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും 2023 ജൂലൈയില്‍ മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സഊദി അറേബ്യ സന്ദര്‍ശന വേളയില്‍ തുടക്കം കുറിച്ച മനാര്‍ സംരംഭം (ദീപസ്തംഭം) എന്നറിയപ്പെടുന്ന ലൈറ്റ്ഹൗസ് ഇനിഷ്യേറ്റീവ് ഫോര്‍ ക്ലീന്‍ എനര്‍ജി കോ-ഓപറേഷന്റെ പുരോഗതി സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

സഊദി-ജപ്പാന്‍ വിഷന്‍ 2030ന്റെ ഭാഗമായുള്ള മന്ത്രിതല യോഗത്തില്‍ ധനകാര്യം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്‌സ്, ഇ-സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളില്‍ 13 ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു,

രാഷ്ട്രീയം, സാമ്പത്തികം, സുരക്ഷ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് സഊദി അറേബ്യയും ജപ്പാനും ഒരു തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

 

Latest