Connect with us

Saudi Arabia

സഊദി - ഇറ്റാലിയൻ ആഭ്യന്തര മന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി

ഇരുരാജ്യങ്ങളും ജനുവരിയിൽ ഒപ്പുവച്ച തന്ത്രപരമായ പങ്കാളിത്ത കരാർ,സുരക്ഷാ സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുക, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുക തുടങ്ങിയ വിഷയങ്ങള്‍ കൂടികാഴ്‌ചയിൽ  ചർച്ച ചെയ്തു.

Published

|

Last Updated

റിയാദ് / റോം | സഊദി  ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ റോമിൽ ഇറ്റാലിയൻ ആഭ്യന്തര മന്ത്രി മാറ്റിയോ പിയാന്റെദോസിയുമായി കൂടിക്കാഴ്ച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇരുരാജ്യങ്ങളും ജനുവരിയിൽ ഒപ്പുവച്ച തന്ത്രപരമായ പങ്കാളിത്ത കരാർ, സുരക്ഷാ സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുക, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുക, ക്രിമിനൽ ശൃംഖലകൾ കണ്ടെത്തുക, അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് തടയൽ, നിലവിലുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ, കൂടുതൽ മേഖലകളിൽ സംയുക്ത സംരംഭങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ കൂടികാഴ്‌ചയിൽ  ചർച്ച ചെയ്തു.

സഊദി  അറേബ്യയും ഇറ്റലിയും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതും സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനുമായ സൽമാൻ രാജാവിന്റേയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക നിർദ്ദേശങ്ങൾക്കനുസൃതമായിരുന്നു സന്ദർശനമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest