Connect with us

International

യമനില്‍ സഊദി സഖ്യസേനയുടെ ആക്രമണം; 14 മരണം

ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി വിമതര്‍

Published

|

Last Updated

സന്‍ആ | യെമനിലെ സന്‍ആയില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. അബുദാബിയില്‍ എണ്ണടാങ്കറുകള്‍ക്ക് നേരെയും വിമാനത്താവളത്തിന് നേരെയും നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതിന് പിന്നാലെയാണ് യെമനില്‍ സഖ്യസേനയുടെ ആക്രമണം.

അതേസമയം, ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി വിമതര്‍ പറയുന്നു. ഇതൊരു പ്രതിരോധ ആക്രമണമായിരുന്നുവെന്നാണ് സൗദി സഖ്യസേനയുടെ വിശദീകരണം.

2015 മുതല്‍ യമനില്‍ സഊദി, യുഎഇ സേനകള്‍ ഹൂത്തിവിമതരുമായി ഏറ്റുമുട്ടുന്നുണ്ട്.
2014 അവസാനത്തോടെ ഹൂതി വിമതര്‍ തലസ്ഥാനവും വടക്കന്‍ യെമന്റെ ചില ഭാഗങ്ങളും പിടിച്ചെടുത്തതിനെത്തുടര്‍ന്ന് പലായനം ചെയ്ത പ്രസിഡന്റ് അബ്ദുറബ്ബു മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാര്‍ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയണ് സഊദി സഖ്യസേന യമനില്‍ നിലയുറപ്പിച്ചത്.

Latest