ICF
സഊദി ദേശീയ ദിനം: ഐ സി എഫ് സാന്ത്വനം വളണ്ടിയർമാർ രക്തദാനം നടത്തി
റിയാദ് ബത്ഹയിൽ മൊബൈൽ യൂനിറ്റ് എത്തിച്ചാണ് രക്തദാനം നടത്തിയത്.
റിയാദ് | സഊദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രക്തം നൽകാം സ്നേഹം നൽകാം എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് സെൻട്രൽ രക്ത ദാനം നടത്തി. റിയാദ് ശുമേശി കിംഗ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് ഐ സി എഫ് സെൻട്രൽ സർവീസ് ആൻഡ് വെൽഫെയർ സമിതിക്ക് കീഴിലുള്ള സഫ്‌വാ വളണ്ടിയർ വിംഗ് ആണ് രക്തദാനം സംഘടിപ്പിച്ചത്. റിയാദ് ബത്ഹയിൽ മൊബൈൽ യൂനിറ്റ് എത്തിച്ചാണ് രക്തദാനം നടത്തിയത്.
മലയാളികളും മറ്റു സംസ്ഥാനക്കാരും കൂടാതെ, പാക്കിസ്ഥാൻ, ബംഗ്ളാദേശ്, ഫിലിപ്പൈന്‍സ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരോടൊപ്പം സ്വദേശികളും രക്തം ദാനം ചെയ്യാനെത്തി. മുഹന്നദ് അൽ അനസി, അമനി അൽ സംമരി, ക്രിസ്റ്റഫർ ബിക്‌സി, മുഹമ്മദ് ബദ്‌രി എന്നിവരടങ്ങിയ കിംഗ് സഊദ് മെഡിക്കൽ സിറ്റിയിലെ സംഘമാണ് സേവന രംഗത്തുണ്ടായിരുന്നത്. ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് സെക്രട്ടറി ലുഖ്‌മാൻ പാഴൂർ, സെൻട്രൽ വെൽഫെയർ പ്രസിഡന്റ് ഇബ്രാഹീം കരീം, സെക്രട്ടറി ജബ്ബാർ കുനിയിൽ, വിദ്യാഭ്യാസ സമിതി പ്രസിഡന്റ് ഇസ്മാഈൽ സഅദി എന്നിവർ മെഡിക്കൽ സംഘത്തെ ബൊക്കെ നൽകി സ്വീകരിച്ചു.